ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് പരിഷ്കാരം: 'അക്കാദമിക് ഇലക്ഷൻ കമ്മീഷൻ' സർക്കാറിന്റെ പരിഗണനയിലെന്ന് മന്ത്രി റോജി എം. ജോൺ

OCTOBER 27, 2026, 3:57 AM

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിൽ 'അക്കാദമിക് ഇലക്ഷൻ കമ്മീഷൻ' സ്ഥാപിച്ച് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ക്രിയാത്മകമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.

വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഹനിക്കാതെ, കലാലയങ്ങളിൽ അരങ്ങേറുന്ന അനാരോഗ്യകരമായ പ്രവണതകൾ തടയുന്നതിനുള്ള നയസമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ഉമാ തോമസ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ കേരളത്തിലെ കലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയം സജീവമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ രൂപീകരണത്തിലൂടെയും ജനാധിപത്യപരമായ അവകാശ സംരക്ഷണങ്ങളിലൂടെയുമാണ് ഇത് വളർന്നുവന്നത്. ആരോഗ്യപരമായ രാഷ്ട്രീയം വിദ്യാർത്ഥികളിൽ നേതൃപാടവവും ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളും വളർത്താനും ക്യാമ്പസ് അന്തരീക്ഷത്തെ സജീവവും ക്രിയാത്മകവുമാക്കാനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്നാൽ ചില സ്ഥാപനങ്ങളിലെങ്കിലും കലാശാല രാഷ്ട്രീയം വഴിമാറുന്ന സാഹചര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് തന്നെ ഇത്തരം പ്രവണതകൾ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് പുറമേ, ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതും നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയതുമായ 'സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്', വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്ന 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആന്റ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്' എന്നിവയും കലാലയങ്ങളിലെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനുള്ള സർക്കാറിന്റെ ഊർജ്ജിത ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രി വിശദീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam