മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ? ഔഷധിയിൽ  ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്ന് ശോഭനാ ജോർജ്

OCTOBER 27, 2026, 2:14 AM

 തിരുവനന്തപുരം: കോൺ​ഗ്രസിനോട് ഇടഞ്ഞ് സിപിഎമ്മിൽ ചേക്കേറിയ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ശോഭന ജോർജ്ജ്. 

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശോഭന ജോർജ്ജിനെ   ഔഷധി ചെയർപഴ്സൻ  ആക്കിയിരുന്നു. ഈ സൗകര്യം മുതലെടുത്ത്  ഔഷധിയുടെ ആശുപത്രിയിൽ ശോഭന ജോർജ്ജ് അനധികൃത സൗന്ദര്യചികിത്സ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

  ആശുപത്രിരേഖകളിൽ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെ 2022 ജൂലൈയിൽ ഔഷധിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സയെന്നാണ് പുറത്ത് വന്ന വാർത്ത. 

vachakam
vachakam
vachakam

നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവിൽ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാർമാരെ ഉപയോഗപ്പെടുത്തിയെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ് രം​ഗത്തെത്തി. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ്  പറഞ്ഞു. മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ. വിപി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും തനിക്കെതിരെ സഭയിൽ വ്യാജ ആരോപണം ഉന്നയിച്ചുവെന്നും ശോഭന ജോർജ്ജ് പറഞ്ഞു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam