കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർണായക വിഡിയോ തെളിവ് പുറത്ത്.
കാർ 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അപകടം നടക്കുന്നതിന് തൊട്ടു മുൻപാണ് വിഡിയോ ചിത്രീകരിച്ചത്. എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് പതിനേഴുകാരന്റെ ഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തത്.
അതേസമയം ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.ഇതിനായി എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.
ഇതിനിടെ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
