കണ്ണൂർ: ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ എഴുത്തുകാരി ആർ രാജശ്രീ. നോവല്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക.
വിനയശ്രീ നോവല്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച് വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകിയിരുന്നു. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്.
തന്‍റെ പരാതി പരിശോധിച്ച ശേഷം മാത്രമേ അവാർഡ് നൽകാവൂ എന്നാണ് ആവശ്യം. എന്നാല്‍ വിനയശ്രീയുടെ ആരോപണം രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും ആരോപണം ഉന്നയിച്ചതാണെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്‌ടത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും രാജശ്രീ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
