തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സ്റ്റാഫുകളും കുടുംബാംഗങ്ങളും പാര്‍ട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റെയും കടം നാലര ലക്ഷം രൂപയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. ഈ കടങ്ങളെല്ലാം തങ്ങള്‍ വീട്ടിക്കോളാമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ്എംഎ മരുന്ന് പരീക്ഷണം മൂലം രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനായി സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.
പ്രമേയത്തില്‍ മറുപടി നല്കിയ മന്ത്രി, പിണറായി തനിക്കെഴുതിയ കത്ത് പരിശോധിച്ചാല്‍ പ്രതിപക്ഷം ജനറിക് മരുന്നുകള്‍ക്ക് എതിരാണെന്ന് മനസിലാകുമെന്നും ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
