'ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല '; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി.വിജയൻ

OCTOBER 27, 2026, 2:24 AM

കൊച്ചി: ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന അപകടമായിരുന്നു ചേരാനല്ലൂരിലെ  ജയബാലകൃഷ്ണൻ്റെ മരണം. എന്നാൽ സ്വന്തം പിതാവിന്റെ നീതിക്കായി ചിതയടങ്ങും മുൻപേ മക്കൾ രം​ഗത്തിറങ്ങിയപ്പോൾ കേരളം ഒന്നടങ്കം ആ മക്കൾക്കൊപ്പം നിന്നും. മാധ്യമങ്ങളും സമൂഹിക മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നപ്പോൾ സർക്കാരും ഇരയുടെ കുടുംബത്തിന് ഒപ്പം നിന്നു.

ചേരാനല്ലൂർ വാഹനാപകടക്കേസിൽ  പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി.വിജയൻ വ്യക്തമാക്കി. ജഡ്ജ് എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എല്ലാവർക്കും ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഇതിൽ എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാർ, എന്നിവയെല്ലാം പരിശോധിക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും എഡിജിപി പറഞ്ഞു.

vachakam
vachakam
vachakam

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബങ്ങളെ കാണുമെന്നും എഡിജിപി പി.വിജയൻ പറഞ്ഞു. എല്ലാവരെയും കാണും. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടിട്ടേ പോകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam