മൈക്കൽ ഹസി ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റിംഗ് കോച്ച് ചുമതലയിൽ നിന്നും പടിയിറങ്ങി

OCTOBER 27, 2026, 4:57 AM

ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി ടീമിന്റെ സഹപരിശീലകനിരയിൽ വലിയ മാറ്റങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. ദീർഘകാലമായി ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്ന മുൻ ഓസ്‌ട്രേലിയൻ താരം മൈക്കൽ ഹസ്സിയുമായി അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് പിരിഞ്ഞു. എട്ട് വർഷം നീണ്ട ബാറ്റിംഗ് കോച്ച് എന്ന ചുമതലയിൽ നിന്നാണ് 'മിസ്റ്റർ ക്രിക്കറ്റ്' പടിയിറങ്ങുന്നത്.

2008ൽ ഐ.പി.എല്ലിന്റെ ആദ്യ സീസൺ മുതൽ കളിക്കാരനായി സി.എസ്.കെയുടെ ഭാഗമായിരുന്ന ഹസ്സി, ആറ് സീസണുകളിൽ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങി. തുടർന്ന് 2018ലാണ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്‌ളെമിംഗിനൊപ്പം ബാറ്റിംഗ് കോച്ചായി ഹസ്സി വീണ്ടും ടീമിലെത്തുന്നത്. ഹസ്സിയുടെ പരിശീലനത്തിന് കീഴിൽ 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈ ഐ.പി.എൽ കിരീടം ചൂടിയിരുന്നു.

ഹസ്സിയുടെ സേവനങ്ങൾക്ക് വൈകാരികമായ യാത്രയയപ്പാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നൽകിയത്... '2008ലെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ് നിങ്ങൾ. നേടിയ റണ്ണുകളിലും കളിക്കാർക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിലും മാത്രമല്ല, വർഷങ്ങളായി ഈ ഫ്രാഞ്ചൈസിയോട് കാണിച്ച സമർപ്പണത്തിലാണ് മഞ്ഞക്കുപ്പായത്തിലെ നിങ്ങളുടെ യാത്ര അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ ചരിത്രത്തിൽ നിങ്ങളുടെ സ്ഥാനം എന്നും പ്രത്യേകതയുള്ളതായിരിക്കും. ഒരിക്കൽ സൂപ്പർ കിംഗ് ആണെങ്കിൽ, എന്നും സൂപ്പർ കിംഗ് തന്നെയാണ്.'

vachakam
vachakam
vachakam

ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് സ്റ്റീഫൻ ഫ്‌ളെമിംഗ് മാറിയ ഒഴിവിലേക്ക് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ സി.എസ്.കെ പുതിയ ഹെഡ് കോച്ചായി നിയമിച്ചിരുന്നു. 2022 മുതൽ 2024 വരെ സറെയേ തുടർച്ചയായി മൂന്ന് കൗണ്ടി ചാമ്പ്യൻഷിപ്പ് കിരീടങ്ങളിലേക്ക് നയിച്ച ഗാരെത് ബാറ്റിയാണ് പുതിയ അസിസ്റ്റന്റ് കോച്ച്.

ഹസ്സിയെക്കൂടാതെ 2018 മുതൽ ടീമിനൊപ്പമുണ്ടായിരുന്ന ബൗളിംഗ് കോച്ച് എറിക് സിമ്മൺസ്, ഫീൽഡിംഗ് കോച്ച് ജെയിംസ് ഫോസ്റ്റർ, അസിസ്റ്റന്റ് കോച്ച് രാജീവ് കുമാർ, ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക്, ട്രെയിനർ ഗ്രെഗ് കിംഗ് എന്നിവരും സി.എസ്.കെ വിട്ടു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മയാണ് ചെന്നൈയുടെ പുതിയ ബൗളിംഗ് കോച്ച്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam