ലണ്ടൻ: കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ സ്വന്തമാക്കി. സ്പാനിഷ് താരം അലക്സിയ പ്യുട്ടിയാസ് മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു. 2001 ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലിഷ് ഫുട്ബോളർ ബലോൻ ദ് ഓർ വിജയിക്കുന്നത്. 2025–26 സീസണിൽ ജർമൻ ക്ലബ്ബ് ബയൺ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങൾ വിജയിച്ച കെയ്ൻ, ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു.
ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. ബാലണ്‍ ഡി ഓര്‍ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ഇംഗ്ലണ്ടിലെ 'ലണ്ടൻ പാലാഡിയം' തിയേറ്ററാണ് പുരസ്കാര പ്രഖ്യാപനത്തിന് വേദിയാകുന്നത്. 1956-ൽ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് പുരസ്കാര ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.
ബാർസിനോനയിലെ മികവുറ്റ പ്രകടനം വിലയിരുത്തിയാണ് അലക്സിയ പ്യുട്ടയാസിനെ മികച്ച വനിത താരമായി തെരഞ്ഞെടുത്തത്. ലമീൻ യമാൽ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീൻ യമാൽ അർഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.
സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വനിത ഫുട്ബോൾ പരിശീലകനായി സ്പാനിഷ് പ്രഫഷനൽ ഫുട്ബോൾ പരിശീലകൻ പെരെ റോമിയുവാണ് ജേതാവായത്. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിൻ വനിത ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിനെ മികച്ച വനിത ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ-വനിതാ വിഭാഗങ്ങളിൽ മികച്ച ഫുട്‌ബോൾ താരങ്ങൾക്കും പരിശീലകർക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
