കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി എഡിജിപി പി.വിജയൻ ഇന്ന് കൊച്ചിയിലെത്തും. എഡിജിപി പി. വിജയനോട് ഇന്ന് രാവിലെ തന്നെ ചേരനല്ലൂരില്‍ എത്താനും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
ജഡ്ജിയെ പ്രതിചേര്‍ത്ത വിവരം ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കണം. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച മന്ത്രി തന്നെ സമ്മതിച്ചിരുന്നു.
കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്നിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
