അർഷ്ദീപ് സിംഗിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി മോർണി മോർക്കൽ

OCTOBER 26, 2026, 8:40 AM

ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ.

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മോർക്കൽ അർഷ്ദീപിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്.
ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി മുൻനിര ബൗളർമാർക്ക് പരിക്കേൽക്കുകയോ വിശ്രമം അനുവദിക്കേണ്ടി വരികയോ ചെയ്താൽ 'ബാക്കപ്പ്' ബൗളർമാരുടെ പട്ടികയിൽ അർഷ്ദീപും ഉൾപ്പെട്ടിട്ടുണ്ടെന്ന് മോർക്കൽ വ്യക്തമാക്കി.

'ക്രിസ്റ്റ്ചർച്ചിലെ ഹാഗ്‌ലി ഓവലിൽ നടന്ന രണ്ടാം ടി20ൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അർഷ്ദീപ് 100 ടി20 മത്സരങ്ങൾ തികച്ചിരുന്നു. അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ രണ്ട് വിക്കറ്റുകൾ കൂടി മാത്രം മതി അർഷ്ദീപിന്. ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിന് അർഷ്ദീപിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വ്യത്യസ്തമായ ഏത് കാലാവസ്ഥയിലും ബൗൾ ചെയ്യാൻ ശേഷിയുള്ള മികച്ച ഒരു സംഘം ബൗളർമാരെയാണ് ഞങ്ങൾ ടെസ്റ്റ് പരമ്പരയ്ക്കായി കരുതുന്നത്. അർഷ്ദീപ് സിംഗ് തീർച്ചയായും ആ ചർച്ചകളിലുണ്ട് ' മോർക്കൽ പറഞ്ഞു.

vachakam
vachakam
vachakam

തന്റെ ഫിറ്റ്‌നസിലും ബൗളിംഗിലും കഠിനാധ്വാനം ചെയ്യുന്ന താരമാണ് അർഷ്ദീപ്. ചുവന്ന പന്തിൽ അവസരം ലഭിച്ചാൽ അത് ഭംഗിയായി ഉപയോഗിക്കാൻ അവന് സാധിക്കുമെന്ന് ഉറപ്പാണെന്നും മോർക്കൽ കൂട്ടിച്ചേർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 മത്സരങ്ങളിൽ നിന്നായി 73 വിക്കറ്റുകൾ അർഷ്ദീപ് നേടിയിട്ടുണ്ട്. 40 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

തുടർച്ചയായി മത്സരങ്ങൾ നടക്കുന്നതിനാൽ ബൗളർമാരുടെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കാൻ വലിയ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള പ്രധാന ബൗളർമാർക്ക് ആവശ്യത്തിന് വിശ്രമവും മാച്ച് പ്രാക്ടീസും ഉറപ്പാക്കുമെന്നും മോർക്കൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചില മുൻനിര താരങ്ങളെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി ന്യൂസിലൻഡിൽ കളിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam