100 കോടി രൂപയുടെ കൈക്കൂലി കേസ്:   ത​മി​ഴ്‌​നാ​ട് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി അറസ്റ്റിൽ

OCTOBER 26, 2026, 8:15 AM

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയും ഡിഎംകെ നേതാവുമായ അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റി​ൽ. ചെ​ന്നൈ പൊ​ലി​സി​ൻറെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് ആ​ണ് ഡി​എം​കെ നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്‌​ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. 

സ്റ്റാലിൻ സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസമന്ത്രിയായിരുന്നു അൻപിൽ മഹേഷ്. പാർട്ടി ഫണ്ട് പിരിവ് കേസിലാണ് അറസ്റ്റ്. 100 കോടി രൂപ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പിരിച്ചു എന്നാണ് കേസ്. 

സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​ണ് കേ​സ്.

vachakam
vachakam
vachakam

  177 സ്കൂ​ളു​ക​ളി​ൽ നി​ന്ന്   പ​ണം കൈ​പ്പ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. മു​ൻ മ​ന്ത്രി​ക്കെ​തി​രാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും മൊ​ഴി​ക​ളും ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം അ​ൻ​ബി​ൽ മ​ഹേ​ഷ് പൊ​യ്യാ​മൊ​ഴി ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. മുൻ മന്ത്രി അൻപിൽ പൊയ്യാമൊഴിയുടെ മകനാണ് അൻപിൽ മഹേഷ്.

തിരുവരമ്പൂരിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിരുന്നു അൻപിൽ മഹേഷ്. ഡിഎംകെ തിരുച്ചിറപ്പള്ളി സൗത്ത് ജില്ലാ സെക്രട്ടറിയാണ്.  ചെന്നൈയിലെ അപ്പാർട്മെന്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam