കോട്ടയം: കാസര്‍കോടിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര പദ്ധതികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.
സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ പാര്‍ട്ടിയുടെ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
സേവാ സ്പര്‍ശം എന്ന പേരില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളാണിവ.
കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ ലിജിന്‍ ലാലും വെസ്റ്റ് ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി അശോകന്‍ കുളനടയുമാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഷോണ്‍ ജോര്‍ജാണ് വിതരണം ഉദ്ഘാടനം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
