സ്മിത്ത് മച്ചാറിന്  യുഎഇയുടെ ഉന്നത ബഹുമതി

OCTOBER 27, 2026, 7:15 PM

ദുബായ്: ഫ്ളൈദുബായ്  വിമാനത്തിൽ വച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്തുനിന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റാണ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ.  സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന FZ1073 ഫ്ലൈദുബായ് വിമാനത്തിലായിരുന്നു സഹപൈലറ്റിന്റെ ആക്രമണം. ഈ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ പ്രിയപുത്രൻ സ്മിത്ത് മച്ചാറിനെ തേടി ഇതാ മറ്റൊരു അം​ഗീകാരം കൂടി. 

  സ്മിത്ത് മച്ചാർ ഉൾപ്പടെയുള്ള ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി.   യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്.

  സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാർ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. 

vachakam
vachakam
vachakam

വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പൈലറ്റായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ആക്രമിച്ചത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം.   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam