ചേരാനല്ലൂർ വാഹനാപകടം: 17 കാരൻ വാഹനവുമായി ഫ്ളാറ്റിൽ നിന്നും പുറത്ത് പോകുന്ന  ദൃശ്യങ്ങൾ പുറത്ത്

OCTOBER 27, 2026, 8:15 AM

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ 17 കാരന്‍ വാഹനവുമായി ഫ്ളാറ്റില്‍ നിന്നും പുറത്ത് പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

അപകടമുണ്ടാക്കിയ 17 കാരനും കുടുംബവും താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നാണ് ഈ കൗമാരക്കാരന്‍ വാഹനവുമായി പോകുന്നത്.  പ്രധാന റോഡിലേക്ക് കയറുന്നതിനു മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാഹനവുമായി പുറത്തിറങ്ങുന്നത് ഞായറാഴ്ച പുലര്‍ച്ചെ 1:36 നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പുലര്‍ച്ചെ 2.20 ന് കണ്ടെയ്‌നര്‍ റോഡിലാണ് അപകടമുണ്ടായത്.

 17 കാരന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വാഹനത്തിന്റെ ആര്‍സി ഉടമയ്ക്കും, മാതാപിതാക്കള്‍ക്കും എതിരെ കേസ് ചുമത്താനുള്ള വകുപ്പുണ്ട്. ഇത് പ്രകാരം, പിതാവിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എംവി ആക്ട് 199(a) ആണ് ചുമത്തിയത്. അതേസമയം അന്വേഷണത്തിൽ വീഴ്ച വരുത്തിയ   4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിഐ, എസ്എച്ച്ഒ, ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

കേസിൻറെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ സമ്മതിച്ചിരുന്നു. വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി വന്നിരിക്കുന്നത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.  സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam