കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പരിശോധന നടന്നത്. അപകടം നടന്ന ദിവസം പ്രതി വാഹനം എടുത്ത് പുറത്ത് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി വാഹനം എടുത്ത സമയം പരിശോധിക്കും.
അതേസമയം ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരെന്ന് ചേരാനെല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
കേസിൽ ജഡ്ജിക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ മറ്റൊരു ആവശ്യം. പൊലീസുമായി കുടുബം ചർച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കുടുംബത്തിൻ്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
