പെലെയുടെ റെക്കോർഡ് തകർക്കാൻ മൈക്കിൾ ഒലീസെ

JULY 3, 2026, 9:22 AM

ലോകകപ്പിൽ ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ ഫ്രഞ്ച് താരം മൈക്കിൾ ഒലീസെ.

അഞ്ച് അസിസ്റ്റുകളുമായി 2026 ഫിഫ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമാണ് മൈക്കിൾ ഒലീസെ. സ്വീഡനുമായുള്ള ഫ്രാൻസിന്റെ നോക്കൗട്ട് മൽസരത്തിൽ രണ്ട് അസിസ്റ്റുകളാണ് താരം നൽകിയത്. ഇപ്പോൾ പെലെയുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് താരം.

നിലവിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന നേട്ടം പെലെയ്ക്ക് സ്വന്തമാണ്. 1970ലെ ലോകകപ്പിൽ ആറ് അസിസ്റ്റുകളാണ് പെലെ നൽകിയത്. അഞ്ച് അസിസ്റ്റുകളുമായി ഒലീസെ തൊട്ടുപിന്നിൽ തന്നെയുണ്ട്. ഒരു അസിസ്റ്റ് കൂടെ സ്വന്തമാക്കാനായാൽ ഒലീസേയ്ക്ക് പെലെയുടെ നേട്ടത്തിനൊപ്പം എത്താനാകും.

vachakam
vachakam
vachakam

നേരത്തെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേര ഒലീസെയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് ഫ്രാൻസിന് മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ഒലീസെ ഉണ്ടെന്നുമാണ് വിയേര പറയുന്നത്. സമീപഭാവിയിൽ ബാലൺ ഡി'ഓർ നേടാൻ സാധ്യതയുള്ള കളിക്കാരാനായും ഒലീസെയെ വിയേര വിലയിരുത്തുന്നു.

മറ്റ് മുൻനിര താരങ്ങളെ പോലെ തന്നെ മികച്ച പ്രകടനമാണ് ഒലീസേയും പുറത്തെടുക്കുന്നത്. എന്നാൽ, ഫ്രഞ്ച് പടയുടെ അപരാജിത മുന്നേറ്റത്തിൽ കിലിയൻ എംബപ്പേയും ഡംബെലെയും ഏറെ പ്രശംസിക്കപ്പെടുമ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന താരമാണ് ഒലീസെ. ഇത്രയും മികച്ച പ്രകടനം വച്ച് ഫ്രാൻസ് ഫൈനലിൽ വരെ എത്താനുള്ള സാധ്യകളാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കിൽ വരും കളികളിൽ ഒലീസെ ഇനിയും അസിസ്റ്റുകൾ നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam