65 ദശലക്ഷം യൂറോയ്ക്ക് മാറ്റിയോ റെറ്റേഗി അൽഖാദിസിയയിലേക്ക്

JULY 22, 2025, 9:28 AM

ഇറ്റലി താരം മാറ്റിയോ റെറ്റേഗി അറ്റലാന്റയിൽ നിന്ന് സൗദി പ്രോ ലീഗ് ടീമായ അൽഖാദിസിയയിലേക്ക് കൂടുമാറി. 65 ദശലക്ഷം യൂറോയോളം വരുന്ന ഈ കൈമാറ്റം റെറ്റേഗിയെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരമാക്കി മാറ്റിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

26 വയസ്സുകാരനായ ഈ സ്‌ട്രൈക്കർ സെരി എയിൽ തന്റെ അരങ്ങേറ്റ സീസണിൽ 25 ഗോളുകൾ നേടിയിരുന്നു. പരിക്കേറ്റ ജിയാൻലൂക്ക സ്‌കാമക്കയ്ക്ക് പകരക്കാരനായി ജെനോവയിൽ നിന്നാണ് റെറ്റേഗി അറ്റലാന്റയിലെത്തിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം 'ലാ ഡിയ'യെ ലീഗിൽ മൂന്നാം സ്ഥാനത്തെത്താനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും സഹായിച്ചു.

അർജന്റീനയിൽ ജനിച്ച റെറ്റേഗിക്ക് തന്റെ മുത്തശ്ശനിലൂടെയാണ് ഇറ്റലിക്ക് വേണ്ടി കളിക്കാൻ യോഗ്യത ലഭിച്ചത്. റോബർട്ടോ മാൻസിനിയുടെ കീഴിൽ 2023ൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയാണ് അദ്ദേഹം ഇറ്റാലിയൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20 മത്സരങ്ങളിൽ നിന്ന് 6 അന്താരാഷ്ട്ര ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

സൗദി അറേബ്യയിൽ ഏക സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ പിയറിഎമെറിക് ഔബമെയാങ്ങിന്റെ വിടവ് നികത്താൻ അൽഖാദിസിയയിൽ റെറ്റേഗിക്ക് കഴിയുമെന്നാണ് ക്ലവ് പ്രതീക്ഷിക്കുന്നത്. സൗദി ക്ലബ്ബുമായി നാല് വർഷത്തെ കരാറിലാണ് റെറ്റേഗി ഒപ്പുവെച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam