സ്‌ട്രൈക്കർ റസ്മസ് ഹോയ്‌ലൻഡിനെ ലോണിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് താരത്തിനായി ഇറ്റാലിയൻ ക്ലബ്ബായ എ.സി.മിലാൻ രംഗത്തുണ്ട്.
വലിയൊരു ലോൺ ഫീസാണ് യുണൈറ്റഡ് ആവശ്യപ്പെടുന്നത്, ഏകദേശം €56 മില്യൺ. കൂടാതെ, ലോൺ കാലയളവിൽ ഹോയ്‌ലൻഡിന്റെ മുഴുവൻ ശമ്പളവും എ.സി. മിലാൻ വഹിക്കണമെന്നും അവർ നിബന്ധന വെച്ചിട്ടുണ്ട്.
എ.സി. മിലാൻ താരത്തിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടതായും 2025-26 സീസണിൽ ഹോയ്‌ലൻഡിനെ ലോണിൽ സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത് അവരാണെന്നും സൂചനയുണ്ട്.
പുതിയ സ്‌ട്രൈക്കറായ ബെഞ്ചമിൻ സെസ്‌കോയുടെ വരവോടെ ഹോയ്‌ലൻഡിന് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നതിനാലാണ് യുണൈറ്റഡ് ഈ നീക്കത്തിന് ഒരുങ്ങുന്നത്.
അതേസമയം, ക്ലബ് വിടാൻ ഹോയ്‌ലൻഡിന് താൽപര്യമില്ല. എ.സി. മിലാന്റെ ലോൺ ഓഫറിൽ സീസൺ അവസാനിക്കുമ്പോൾ €40 മില്യൺ നൽകി താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയുമുണ്ട്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്