ബ്രസീലിയൻ വിംഗർ സാവിഞ്ഞോയുമായി 2031 വരെ നീളുന്ന പുതിയ ദീർഘകാല കരാർ ഒപ്പിടാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്ലബ്ബും താരവും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് 70 ദശലക്ഷം യൂറോയുടെ രണ്ട് വലിയ ഓഫറുകൾ സിറ്റി നിരസിച്ചതിന് പിന്നാലെയാണ് ഈ പുതിയ കരാർ.
2026 ലോകകപ്പിന് മുമ്പ് കൂടുതൽ കളിക്കാനുള്ള അവസരം ലഭിക്കുമെന്നതിനാൽ ഒരു കൂടുമാറ്റം പരിഗണിക്കാൻ സാവിഞ്ഞോ തയ്യാറായിരുന്നെങ്കിലും, 21കാരനായ താരത്തെ ഭാവിയിലെ നിർണായക ശക്തിയായി കാണുന്ന സിറ്റി തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്