മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം മത്സരത്തിലും പരാജയം. അമെക്‌സ് സ്റ്റേഡിയത്തിൽ ബ്രൈറ്റണെ നേരിട്ടാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്.
ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 2-1ന് തോറ്റത്. അവസാന മൂന്ന് മത്സരത്തിലും സിറ്റി പരാജയപ്പെട്ടിരുന്നു. പെപ് ഗ്വാർഡിയോളയുടെ കരിയറിലെ ഏറ്റവും മോശം പരാജയ പരമ്പരയാണിത്.
മത്സരത്തിന്റെ 23-ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. എർലിംഗ് ഹാളണ്ടാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റിക്കായുള്ള 15-ാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം സിറ്റി ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ബ്രൈറ്റൺ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാനായില്ല.
രണ്ടാം പകുതിയിൽ ബ്രൈറ്റൺ ജാവോ പെഡ്രോയെ സബ്ബായി കളത്തിലെത്തിച്ചു. 78-ാം മിനുട്ടിൽ പെഡ്രോ ബ്രൈറ്റണൊപ്പം എത്തിച്ചു. പിന്നാലെ 82-ാം മിനുട്ടിൽ പെഡ്രോയുടെ അസിസ്റ്റിൽ മറ്റൊരു സബ്ബായ ഒ'റിലെ ബ്രൈറ്റണ് ലീഡും നൽകി. സ്‌കോർ 2-1.
ഈ പരാജയത്തോടെ സിറ്റി ലീഗിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 19 പോയിന്റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്തും നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്