പുതു സീസണിൽ ജയത്തുടക്കവുമായി മാഞ്ചസ്റ്റർ സിറ്റി

AUGUST 17, 2025, 7:32 AM

പുതു സീസണിൽ ആധികാരിക ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. വോൾവ്‌സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പുതു സീസണിനെ വരവേറ്റത്.
എർലിംഗ് ഹാളണ്ട് രണ്ട് ഗോളുകൾ നേടി. 34ഉം 61ഉം മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ.

ടീമിന്റെ പുതിയ സൈനിംഗ് ടിജ്ജാനി റെയിൻഡേഴ്‌സ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വലകുലുക്കി (37-ാം മിനിറ്റിൽ). റൊമെയ്ൻ ഷെർക്കിയും 81-ാം മിനിറ്റിൽ ഗോൾ നേടി തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം ആഘോഷിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആദ്യ ഗോൾ പിറന്നു. പ്രതിരോധതാരം റിക്കോ ലൂയിസ് നൽകിയ മികച്ച ക്രോസിൽ നിന്ന് ഹാളണ്ട് അനായാസം പന്ത് വലയിലെത്തിച്ചു. റെയിൻഡേഴ്‌സ് ആണ് ഈ നീക്കം ആരംഭിച്ചത്.

vachakam
vachakam
vachakam

മിനിറ്റുകൾക്ക് ശേഷം പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റെയിൻഡേഴ്‌സ് തൊടുത്ത ഒരു ഷോട്ട് വലയുടെ താഴെ വലത് മൂലയിലേക്ക് പതിച്ചതോടെ സിറ്റിയുടെ ലീഡ് ഇരട്ടിയായി. മൂന്നാം ഗോളിലും റെയിൻഡേഴ്‌സിന്റെ പങ്ക് ഉണ്ടായിരുന്നു. റെയിൻഡേഴ്‌സ് വലത് വശത്ത് നിന്ന് നൽകിയ പാസ് സ്വീകരിച്ച് ഹാളണ്ട് ബോക്‌സിനുള്ളിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടി.

അവസാനം നിക്കോ ഒ'റെയ്‌ലിയുമായി നടത്തിയ നീക്കത്തിനൊടുവിൽ ഷെർക്കി ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ സിറ്റിയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam