പരിക്ക് കാരണം ലൂക്കാ മോഡ്രിച്ചിന് സീസണിലെ ആവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

APRIL 28, 2026, 9:47 AM

യുവന്റസിനെതിരെ നടന്ന ഗോൾരഹിത സമനിലയ്ക്കിടെ ഇടത് കവിളെല്ലിന് പരിക്കേറ്റ ലൂക്കാ മോഡ്രിച്ചിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. യുവന്റസ് മിഡ്ഫീൽഡർ മാനുവൽ ലോക്കാറ്റെല്ലിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് മോഡ്രിച്ചിന്റെ കവിളെല്ലിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചിരുന്നു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഉടൻ തന്നെ താരത്തെ മൈതാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി എ.സി. മിലാൻ അധികൃതർ അറിയിച്ചു.

മിലാൻ ക്ലബ്ബ് ശസ്ത്രക്രിയ പൂർണ്ണ വിജയമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, സീസണിൽ ഇനി നാല് റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ മോഡ്രിച്ചിന് ക്ലബ്ബിനായി ഇനിയുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. നിലവിൽ സീരി എ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മിലാന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന നിർണ്ണായക മത്സരങ്ങളിൽ മോഡ്രിച്ചിന്റെ അഭാവം വലിയ തിരിച്ചടിയാകും. 40കാരനായ ഈ ക്രോയേഷ്യൻ ക്യാപ്ടൻ ഇനി പൂർണ്ണമായും വിശ്രമത്തിലും പുനരധിവാസത്തിലുമായിരിക്കും.

അതേസമയം, വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് താരം കായികക്ഷമത തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ മോഡ്രിച്ചിന് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam