യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച പരിശീലകനായി ലൂയിസ് എൻറിക്വെ

SEPTEMBER 23, 2025, 8:27 AM

ചരിത്രവിജയത്തിലേക്ക് പി.എസ്്.ജിയെ നയിച്ച ലൂയിസ് എൻറിക്വെ ജോഹാൻ ക്രൈഫ് ട്രോഫി സ്വന്തമാക്കി. പാരീസിൽ നടന്ന ബാലൺ ഡി ഓർ ചടങ്ങിലാണ് യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച പരിശീലകനുള്ള ഈ അഭിമാനകരമായ പുരസ്‌കാരം എൻറിക്വെക്ക് ലഭിച്ചത്.

മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങൾ ക്ലബ്ബ് വിട്ടതിനു ശേഷം യുവനിരയെ അണിനിരത്തി പുതിയൊരു ടീമിനെ വാർത്തെടുത്ത എൻറിക്വെ, പി.എസ്.ജിക്ക് ചരിത്രപരമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. ലൂയിസ് എൻറിക്വെയുടെ തന്ത്രപരമായ മികവും പ്രചോദനശേഷിയും ടീമിനെ അവിശ്വസനീയമായ വിജയങ്ങളിലേക്ക് നയിച്ചു.

അദ്ദേഹത്തിന്റെ കീഴിൽ പി.എസ്.ജി ഫ്രഞ്ച് ലീഗ് 1, കൂപ്പെ ഡി ഫ്രാൻസ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ 5 -0ന് തകർത്തത് പി.എസ്.ജിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ക്ലബ് ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പ് ആയെങ്കിലും, ഈ സീസൺ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കോണ്ടിനെന്റൽ ട്രെബിൾ നേട്ടമായി അടയാളപ്പെടുത്തി. ഈ ഐതിഹാസിക പ്രകടനത്തിനാണ് ലൂയിസ് എൻറിക്വെ ഈ പുരസ്‌കാരത്തിന് അർഹനായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam