ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്."ഞങ്ങളെല്ലാവരും ആവേശത്തിലാണ്, നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്ന് എല്ലാവരും കരുതുന്നു. അതിലേക്ക് കാത്തിരിക്കുകയാണ്."- സൂര്യകുമാർ യാദവ് പറഞ്ഞു.ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ നടന്ന പ്രെസൻ്റേഷൻ സെറിമണിയിലാണ് സൂര്യകുമാറിൻ്റെ അഭിപ്രായപ്രകടനം.
ഈ മാസം 14ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരം നടക്കുന്നത്.
എന്നാൽ, ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ വിമർശനങ്ങൾ ശക്തമാണ്.പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കളിക്കുന്നത് ശരിയല്ലെന്നാണ് പൊതുവായ വിമർശനം. മുൻ താരങ്ങൾ അടക്കമുള്ളവർ ബിസിസിഐക്കെതിരെ രംഗത്തുവന്നു. മത്സരത്തിൽ നിന്ന് ഇന്ത്യ മാറിനിൽക്കണമെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം.ഐസിസി ഇവൻ്റുകളിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കുകയെന്നത് അസാധ്യമാണെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ കളിക്കാതിരുന്നാൽ ഐസിസി നടപടിയെടുക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്