ചെൽസി ഇതിഹാസ താരം ഫ്രാങ്ക് ലമ്ബാർഡ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി. നേരത്തെ ചെൽസി, എവർട്ടൺ, ഡെർബി കൗണ്ടി ടീമുകളെ പരിശീലിപ്പിച്ച ഇംഗ്ലീഷ് താരം നിലവിൽ ചാമ്പ്യൻഷിപ്പ് ക്ലബായ കൊവൻഡ്രി സിറ്റി പരിശീലകനായാണ് സ്ഥാനം ഏറ്റെടുത്തത്. 7 വർഷം പരിശീലകനായ മാർക് റോബിൻസിന് പകരക്കാരനായാണ് ലമ്ബാർഡ് പരിശീലക ചുമതലയിലെത്തുന്നത്.
2027 വരെ രണ്ടര വർഷത്തെ കരാർ ആണ് നിലവിൽ ലമ്ബാർഡിനുള്ളത്. പരിശീലകനായി ഡെർബിയിൽ കാണിച്ച മികവ് നിലവിൽ ചാമ്പ്യൻഷിപ്പിൽ 17 സ്ഥാനത്തുള്ള കൊവൻഡ്രിയിൽ കാണിച്ചു ക്ലബിനു പ്രീമിയർ ലീഗ് സ്ഥാനക്കയറ്റം നേടി നൽകാനാവും ലമ്ബാർഡിന്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്