136.3 ദശലക്ഷം യൂറോയ്ക്ക് ഫ്‌ളോറിയൻ വിർട്‌സിനെ സ്വന്തമാക്കി ലിവർപൂൾ

JUNE 14, 2025, 3:57 AM

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും ശ്രദ്ധേയമായ സൈനിംഗുകളിലൊന്നായി ലിവർപൂൾ ബയേർ ലെവർകൂസനിൽ നിന്ന് ജർമ്മൻ പ്ലേമേക്കർ ഫ്‌ളോറിയൻ വിർട്‌സിനെ സ്വന്തമാക്കാൻ 136.3 ദശലക്ഷം യൂറോയുടെ കരാറിന് ധാരണയായി. 117.5 ദശലക്ഷം യൂറോ അഡ്വാൻസ് തുകയായും, 18.8 ദശലക്ഷം യൂറോ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആഡ്ഓണുകളായും ലഭിക്കുന്ന ഈ കൈമാറ്റം ക്ലബ്ബിന്റെ പുതിയ റെക്കോർഡ് തുകയായി മാറും.

മുഴുവൻ തുകയും ലഭിക്കുകയാണെങ്കിൽ ഇത് ബ്രിട്ടീഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റമായും മാറിയേക്കാം. 22 വയസ്സുകാരനായ ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലിവർപൂളുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിടും. ബയേൺ മ്യൂണിക്കിൽ നിന്നുള്ള താല്പര്യം നിരസിച്ച് ആർനെ സ്ലോട്ടിന്റെ ടീമിന്റെ ഭാഗമാകാനാണ് വിർട്‌സ് തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ ലെവർകൂസനുവേണ്ടി 45 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 15 അസിസ്റ്റുകളും നേടി വിർട്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സീസണിൽ ടീം ബുണ്ടസ് ലിഗയിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ൽ പ്രവേശിക്കുകയും ചെയ്തു.

vachakam
vachakam
vachakam

അതിനുമുമ്പുള്ള സീസണിൽ, ലെവർകൂസനെ അവരുടെ ചരിത്രത്തിലെ ആദ്യത്തെ ജർമ്മൻ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആ സീസണിൽ അദ്ദേഹം 18 ഗോളുകളും 20 അസിസ്റ്റുകളും നേടി ബുണ്ടസ്ലിഗ പ്ലെയർ ഓഫ് ദ സീസൺ അവാർഡ് കരസ്ഥമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam