ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെക്കോർഡുകൾ തകർത്ത് അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ലിവർപൂൾ. ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് 125 മില്യൺ പൗണ്ടിനാണ് ലിവർപൂൾ താരത്തെ ടീമിലെത്തിച്ചത്.
എൻസോ ഫെർണാണ്ടസിനായി ചെൽസി മുമ്പ് സ്ഥാപിച്ച റെക്കോർഡാണ് താരത്തെ ടീമിലെത്തിച്ചതോടെ തകർന്നത്.കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇസാക്ക്.
അതേസമയം ന്യൂകാസിൽ വിടുകയാണെന്ന് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ താരവുമായി വേർപിരിയുന്നത് സംബന്ധിച്ച് ക്ലബ്ബും താരവും തമ്മിൽ മാസങ്ങളോളം തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനൊപ്പം ചേരാനുള്ള ഇസാക്കിന്റെ ആഗ്രഹത്തിനൊപ്പം ന്യൂകാസിൽ നിൽക്കുകയായിരുന്നു.
ഇസാക്കിനെ കൂടാതെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എകിറ്റികെ, മിലോസ് കെർകെസ്, ജെറമി ഫ്രിംപോങ്, ജിയോവാനി ലിയോണി തുടങ്ങിയ പ്രമുഖ താരങ്ങളെയും ലിവർപൂൾ സ്വന്തമാക്കി. 250 മില്യൺ പൗണ്ടിന് മുകളിലാണ് ക്ലബ് ഈ സമ്മറിൽ ഇതുവരെയായി ചിലവഴിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്