പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിവർപൂൾ എസി മിലാനോട് 4-2ന് പരാജയപ്പെട്ടു. വരാനിരിക്കുന്ന സീസണിനായുള്ള ഒരുക്കങ്ങൾ തുടരുന്നതിന്റെ ഭാഗമായി ഇരു ടീമുകളും തങ്ങളുടെ പ്രധാന കളിക്കാരെയും പുതിയ സൈനിംഗുകളെയും കളത്തിലിറക്കി.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ റാഫേൽ ലിയോയിലൂടെ എ.സി മിലാൻ ലീഡ് നേടി. എന്നാൽ 26-ാം മിനിറ്റിൽ ലിവർപൂൾ ഡൊമിനിക് സോബോസ്ലായിലൂടെ തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മിലാൻ കളിയിൽ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്നതാണ് കാണാനായത്.
52-ാം മിനിറ്റിൽ റൂബൻ ലോഫ്റ്റസ്ചീക്കും, 59-ാം മിനിറ്റിലും 90+4-ാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി നോഹ ഒകാഫോറും മിലാന്റെ ഗോൾപട്ടിക തികച്ചു. അധിക സമയത്ത് 93-ാം മിനിറ്റിൽ കോഡി ഗാക്‌പോ ലിവർപൂളിനായി ഒരു ആശ്വാസ ഗോൾ നേടി.
പുതിയ സൈനിംഗുകളായ ഫ്‌ളോറിയൻ വിർട്‌സുൻ ജെറമി ഫ്രിംപോങ്ങും ഇന്ന് കളത്തിൽ ഇറങ്ങി. ഇനി ബുധനാഴ്ച യോക്കോഹാമ എഫ്‌സിയെ ആകും ലിവർപൂൾ നേരിടുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്