റയൽ മാഡ്രിഡിൽ റോഡ്രിഗോ ഗോസിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനെ തുടർന്ന് അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ലിവർപൂൾ. ഒരു അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.
2017ൽ സാന്റോസിലായിരുന്നപ്പോൾ തന്നെ ലിവർപൂൾ ലക്ഷ്യമിട്ട താരമാണ് റോഡ്രിഗോ. അന്നത്തെ പരിശീലകൻ യർഗൻ ക്ലോപ്പ് തന്റെ ആദ്യത്തെ പ്രധാന സൈനിംഗ് ആയി റോഡ്രിഗോയെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ആ കൈമാറ്റം നടന്നില്ല. ഒടുവിൽ, 2018ൽ 40 ദശലക്ഷം മുടക്കി റയൽ മാഡ്രിഡ് ഈ യുവതാരത്തെ സ്വന്തമാക്കി.
ഇപ്പോൾ റോഡ്രിഗോയുടെ റോളിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഴ്‌സണൽ, പിഎസ്ജി, സൗദി ക്ലബ്ബുകളും താരത്തിനായി ശ്രമിക്കുന്നുണ്ട്. ക്ലബ് ലോകകപ്പിൽ അലോൺസോ റോഡ്രിഗോയെ കളിപ്പിക്കാതിരുന്നത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തെ സ്വന്തമാക്കണം എങ്കിൽ ലിവർപൂൾ വൻ തുക നൽകേണ്ടി വന്നേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്