പുതുവർഷാരംഭത്തിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിയ്ക്കും സമനിലപൂട്ട്

JANUARY 3, 2026, 9:41 AM

പുതുവർഷാരംഭത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ സൂപ്പർ ക്ലബ്ബുകളായ ലിവർപൂൾ എഫ്‌സിയ്ക്കും മാഞ്ചസ്റ്റർ സിറ്റിയ്ക്കും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഈ വർഷത്തെ ആദ്യ മത്സരത്തിൽ ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഹോം ഗ്രൗണ്ടില് ലിവർപൂൾ ലീഡ്‌സ് യുണൈറ്റഡിനോട് ഗോൾരഹിത സമനിലയോടെ പോയിന്റ് പങ്കുവച്ചത്. മാഞ്ചസ്റ്റർ സിറ്റി എവേ പോരാട്ടത്തിൽ സണ്ടർലാൻഡുമായി സമനിലയിലാണ് പിരിഞ്ഞത്.

അതേസമയം, വർഷാരംഭത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളെല്ലാം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്റ്റൽ പാലസും ഫുൾഹാമും 1-1നും ബ്രെന്റ്‌ഫോഡും ടോട്ടനം ഹോട്ട്‌സ്പുറും ഗോൾരഹിത സമനിലയോടെ പോയിന്റ് പങ്കുവച്ചു.

ലീഗിൽ 19 മത്സരങ്ങൾ പൂർത്തിയായപ്പോൾ 41 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. 45 പോയിന്റുമായി ആഴ്‌സണലാണ് ലീഗിന്റെ തലപ്പത്ത്. 33 പോയിന്റുള്ള ലിവർപൂൾ നാലാമതും 29 പോയിന്റുള്ള സണ്ടർലാൻഡ് ഏഴാമതും 26 പോയിന്റുള്ള ടോട്ടൻഹാം 12-ാമതുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam