റൊണാൾഡോയുടെ റെക്കോർഡും തൂക്കി! എംബാപ്പെയെ പിന്നിലാക്കി ഗോൾഡൻ ബൂട്ട് റേസിലും മെസ്സി മുന്നിൽ

JUNE 17, 2026, 3:38 AM

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലോകത്തെ മികച്ച താരം എന്ന ദശാബ്ദങ്ങൾ നീണ്ട തർക്കങ്ങൾക്ക് കൻസാസ് സിറ്റിയിലെ ആ രാത്രിയോടെ വിരാമമായിരിക്കുകയാണ്. കരിയറിന്റെ ഇരുപതാം വർഷത്തിലും റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിക്കുറിച്ച് മെസ്സി ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ ഒറ്റയ്ക്ക് നിൽക്കുകയാണ്. തന്റെ 39-ാം ജന്മദിനത്തിന് തൊട്ടുമുമ്പ്, അതും കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ നേടിയ അതേ തിയ്യതിയിൽ (ജൂൺ 16) തന്നെയാണ് അൾജീരിയക്കെതിരെ മെസ്സി ഈ വിസ്മയ ഹാട്രിക് കുറിച്ചത്.

മത്സരത്തിൽ ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്തിയതിന് പുറമെ, തന്റെ എക്കാലത്തെയും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ചരിത്ര റെക്കോർഡ് കൂടി മെസ്സി മറികടന്നു.തുടർച്ചയായ കരിയർ മികവിന്റെയും ഫിറ്റ്നസിന്റെയും പേരിൽ റൊണാൾഡോയെ പ്രശംസിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു മെസ്സിയുടെ ഈ പ്രകടനം.

38 വയസ്സും 357 ദിവസവും പ്രായമുള്ളപ്പോഴാണ് മെസ്സി അൾജീരിയക്കെതിരെ ഹാട്രിക് നേടിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തം. 2018 ലോകകപ്പിൽ സ്പെയിനെതിരെ 33 വയസ്സും 122 ദിവസവും പ്രായമുള്ളപ്പോൾ റൊണാൾഡോ സ്ഥാപിച്ച റെക്കോർഡാണ് മെസ്സി ഇവിടെ തകർത്തത്.

vachakam
vachakam
vachakam

ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസ്സി തന്നെയാണ് ഇപ്പോൾ മുന്നിൽ. അൾജീരിയക്കെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പ്, സെനഗലിനെതിരെയുള്ള കളിയിൽ ഇരട്ട ഗോളുകൾ നേടി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഗോൾ വേട്ടയിൽ മുന്നിലെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം അൾജീരിയൻ വലയിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റി മെസ്സി ആധിപത്യം തിരിച്ചുപിടിക്കുകയായിരുന്നു. ലോകവേദിയിലെ രാജാവ് താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതായിരുന്നു മെസ്സിയുടെ ഈ പ്രകടനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam