എട്ട് വർഷത്തിനുശേഷം ഇംഗ്ലണ്ട് ടീമിൽ ലിയാം ഡാസൺ

JULY 22, 2025, 8:18 AM

ഇന്ത്യക്കെതിരായ നിർണായകമായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ലിയാം ഡാസണെ തിരിച്ചുവിളിച്ചു. എട്ട് വർഷത്തിന് ശേഷമാണ് 35 വയസ്സുകാരനായ ഈ ഇടങ്കയ്യൻ സ്പിന്നർ റെഡ്‌ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

ലോർഡ്‌സിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ വിരലിന് പൊട്ടലുണ്ടായതിനെ തുടർന്ന് പുറത്തായ ഷോയിബ് ബഷീറിന് പകരക്കാരനായാണ് ഡാസൺ എത്തുന്നത്.

പരിക്കുണ്ടായിട്ടും, പരമ്പരയിൽ ഇംഗ്ലണ്ടിന് 2-1 ലീഡ് നേടാൻ ബഷീർ വേദന സഹിച്ച് പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരികയാണ്.
2017ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഡാസൺ അവസാനമായി ടെസ്റ്റ് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ വലിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം ടീമിലേക്ക് വരുന്നത്.

vachakam
vachakam
vachakam

ഇംഗ്ലണ്ട് ടീം: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഓലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്ടൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡാസൺ, ക്രിസ് വോക്‌സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam