ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. ജൂലൈ 23ന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് കളിക്കുമ്പോഴാണ് രാഹുല്‍ ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിംഗ്‌സില്‍ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിംഗ്‌സില്‍ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്.
28 ഇന്നിംഗ്‌സില്‍ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. എന്നാൽ 25 ഇന്നിംഗ്‌സില്‍ നിന്നാണ് രാഹുൽ ഈ നേട്ടം നേടിയെടുത്തത്.
ഇവർക്കെല്ലാം പിന്നാലായി വിരാട് കോലിയുണ്ട്. 33 ഇന്നിംഗ്‌സില്‍ നിന്ന് 1096 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റലില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. പന്ത് ഇതുവരെ 23 ഇന്നിംഗ്‌സില്‍ നിന്ന് 981 റണ്‍സാണ് നേടിയത്. 29 ഇന്നിംഗ്‌സുകള്‍ കളിച്ച രവീന്ദ്ര ജഡേജ 969 റണ്‍സും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്