അസമിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ

FEBRUARY 3, 2026, 6:32 AM

സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് മുൻ ചാമ്പ്യൻമാർ അവസാന നാലിലേക്ക് മുന്നേറിയത്.സെമിയിൽ പഞ്ചാബാണ് എതിരാളികൾ. പതിനേഴാം മിനിറ്റിൽ ക്യാപ്ടൻ മനോജിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കേരളം മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 17-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ നിന്നാണ് കേരളം ആദ്യ ലീഡ് നേടിയത്. കേരള ക്യാപ്ടൻ മനോജിന്റെ ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ അസം പ്രതിരോധത്തെ തകർത്ത് പന്ത് വലയിലാക്കി (1-0).

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേരളം ലീഡ് ഇരട്ടിയാക്കി. 44-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ ആണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. അസമിന്റെ പ്രതിരോധ പിഴവുകൾ മുതലെടുത്ത അജ്‌സലിന്റെ മനോഹരമായ ഫിനിഷിങാണ് ടീമിന്റെ ലീഡ് 2-0 ആക്കിയത്.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ മടങ്ങിവരാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. മലയാളി താരങ്ങൾ ഓരോ നീക്കങ്ങളും കരുതലോടെ തടയുകയും പ്രത്യാക്രമണങ്ങളിലൂടെ അസം ഗോൾമുഖത്തെ വിറപ്പിക്കുകയും ചെയ്തു. ഒടുവിൽ മത്സരത്തിന്റെ അധിക സമയത്ത് (90+2') അബൂബക്കർ ദിൽഷാദിലൂടെ കേരളം വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി (30).

തമിഴ്‌നാടിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് പഞ്ചാബ് അവസാന നാലിലേക്ക് മുന്നേറിയത്. രാജസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി റെയിൽവേസും സെമി ടിക്കറ്റെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam