ഉത്തർപ്രദേശിനെ ഇന്നിംഗ്‌സിനു തോൽപ്പിച്ച് കേരളം

NOVEMBER 9, 2024, 2:50 PM

ഉത്തർപ്രദേശിനെതിരെ കേരളം ഇന്നിംഗ്‌സിന് 117 റൺസിന്റെ വമ്പൻ വിജയം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ കേരളം 233 റൺസിന്റെ ലീഡ് നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച യുപിക്ക് കേരളാ സ്പിന്നർമാരുടെ ആക്രമത്തിൽ പിടിച്ചുനിൽക്കാനായില്ല. അവർ വെറും 116 റൺസിന് എല്ലാവരും പുറത്തായി.
ആര്യൻ ജുയൽ 12, പ്രിയം ഗാർഗ് 22, മാധവ് കൗശിക് 36, നിതീഷ് റാണ 15, സമീർ റിസ്വി 0, സിദ്ധാർത്ഥ് യാദവ് 14, സൗരഭ്കുമാർ 3, പിയൂഷ് ചൗള 1, ശിവംമാവി 0, ശിവം ശർമ്മ 1, ആഖിബ് ഖാൻ 11 എന്നിവരാണ് സ്‌കോറർമാർ. കേരളത്തിനു വേണ്ടി ജലജ് സക്‌സേന 6ഉം, ആദിത്യ സർവറ്റെ 3ഉം, കെ.എം. ആസിഫ് ഒരു വിക്കറ്റും നേടി.

മൂന്നാം ദിവസം രണ്ടിന് 66 എന്ന നിലയിലെത്തി നിൽക്കെ മഴയെത്തി. പിന്നീട് മത്സരം തുടരാൻ സാധിച്ചില്ല. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162നെതിരെ കേരളം 395 റൺസ് നേടി.

സൽമാൻ നിസാറാണ് (93) കേരളത്തിന്റെ ടോപ് സ്‌കോറർ. സച്ചിൻ ബേബി (83) മികച്ച പ്രകടനം പുറത്തെടുത്തു. ആക്വിബ് ഖാൻ മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് യുപിയെ തകർത്തത്.

vachakam
vachakam
vachakam

ഏഴിന് 340 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് 55 റൺസിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കേരളത്തിന് നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് 19 റൺസ് കൂട്ടിചേർത്ത് സൽമാൻ ആദ്യം മടങ്ങി.

ആക്വിബിന്റെ പന്തിൽ സിദ്ധാർത്ഥ് യാദവിന് ക്യാച്ച്. തുർന്നെത്തിയ ബേസിൽ തമ്പി (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. എന്നാൽ അസറുദ്ദീൻ (40) ഒരറ്റത്ത് ആക്രമണം തുടർന്നപ്പോൾ ലീഡ് 250 കടന്നു. ആക്വിബ് വിക്കറ്റെടുത്തതോടെ കേരളത്തിന്റെ പോരാട്ടം 395ൽ അവസാനിച്ചു. ആക്വിബിന് പുറമെ ശിവം മാവി, സൗരഭ് കുമാർ, ശിവം ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് ഇന്നലെ കേരളത്തിന് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ ക്രീസിലെത്തിയ ആദ്യത്യ സർവാതെയ്ക്കും (14), അക്ഷയ് ചന്ദ്രനും (24) തിളങ്ങാനായില്ല. സർവാതെയും ശിവം ശർമയും അക്ഷയ്യെ സൗരഭ് കുമാറും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ - സൽമാൻ സഖ്യം 99 റൺസ് കൂട്ടിചേർത്തു. സച്ചിനെ പുറത്താക്കി മാവിയാണ് കൂട്ടുകെട്ട് പൊളിച്ചത്. സച്ചിന്റെ ഇന്നിംഗ്‌സിൽ എട്ട് ബൗണ്ടറികളുണ്ടായിരുന്നു. പിന്നീടെത്തിയ ജലജ് സക്‌സേനയും (35) നിർണായക സംഭാവന നൽകി. സൽമാനൊപ്പം 59 റൺസ് ചേർക്കാൻ സക്‌സേനയ്ക്ക് സാധിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ പിയൂഷ് ചൗളയുടെ പന്തിൽ സക്‌സേന വിക്കറ്റിന് മുന്നിൽ കുടുങ്ങി. രോഹൻ കുന്നുമ്മൽ (28), വത്സൽ ഗോവിന്ദ് (22) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് ആദ്യദിനം നഷ്ടമായിരുന്നു. ഭേദപ്പെട്ട തുടക്കമാണ് ഇരുവരും കേരളത്തിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു. രോഹനെ പുറത്താക്കി അക്വിബ് ഖാനാണ് കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോർ 69ൽ നിൽക്കെ വത്സൽ ഗോവിന്ദിനെ ശിവം മാവി വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തർപ്രദേശ് 162 റൺസിന് ഓൾ ഔട്ടായിരുന്നു. 30 റൺസെടുത്ത ശിവം ശർമയായിരുന്നു ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ. നിതീഷ് റാണ 25 റൺസെടുത്തു. കേരളത്തിനായി ജലജ് സക്‌സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്ടൻ ആര്യൻ ജുയാൽ(23), മാധവ് കൗശിക്(13), പ്രിയം ഗാർഗ്(1), സമീർ റിസ്വി(1), സിദ്ധാർത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുൻനിര നിരാശപ്പെടുത്തിയപ്പോൾ പത്താമനായി ഇറങ്ങി 30 റൺസടിച്ച ശിവം ശർമയാണ് ഉത്തർപ്രദേശിനെ 150 കടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam