ജർമ്മനിയുടെ പുതിയ പരിശീലകനായി യുർഗൻ ക്ലോപ്പ് ചുമതലയേൽക്കും

JULY 6, 2026, 9:18 AM

ലോകകപ്പിലെ ദയനീയ പുറത്താകലിനു പിന്നാലെ പരിശീലകസ്ഥാനം രാജിവച്ച യൂലിയൻ നാഗൽസ്മാന് പകരക്കാരനായി ജർമൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി യുർഗൻ ക്ലോപ്പ് ചുമതലയേൽക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന് ഒട്ടനവധി കിരീടങ്ങൾ സമ്മാനിച്ച ഒൻപത് സീസണിനു ശേഷം 2024ൽ പടിയിറങ്ങിയ ക്ലോപ്പിന്റെ പരിശീലകനായുള്ള തിരിച്ചുവരവാണിത്. നിലവിൽ ടീമുമായി കരാറിലുള്ള ജൂലിയൻ നാഗൽസ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ക്ലോപ്പ് പരിശീലകനാവുന്നത്.

ജർമൻകാരൻ കൂടിയായ ക്ലോപ്പ് ദേശീയ ടീം പരിശീലക സ്ഥാനമേറ്റെടുക്കാൻ സമ്മതിച്ചതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നാഷൻസ് ലീഗ്, 2028 യൂറോ കപ്പ്, 2030 ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകൾ മുന്നിൽ കണ്ടാണ് ഫെഡറേഷന്റെ അടിയന്തര തീരുമാനം. ലോകകപ്പ് റൗണ്ട് ഓഫ് 32വിൽ ഇടം നേടിയ ജർമനി പരഗ്വേയോട് പുറത്തായതിനു പിന്നാലെയാണ് നാഗൽസ്മാൻ സ്ഥാനം തെറിച്ചത്.

vachakam
vachakam
vachakam

പരിശീലക വേഷത്തിൽ ഒരു ദേശീയ ടീമിനൊപ്പമുള്ള ക്ലോപ്പിന്റെ ആദ്യ സീസണാവും ഇത്. കളിക്കാരനെന്ന നിലയിൽ ഇതുവരെ ജർമൻ ദേശീയ കുപ്പായമണിയാത്ത വ്യക്തിയാണ് ക്ലോപ്പ്. ആൻഫീൽഡ് വിട്ടശേഷം ടെലിവിഷൻ അവതരണവും, യാത്രകളുമായി വിശ്രമത്തിലായിരുന്ന ക്ലോപ്പ് ലോകകപ്പ് അവലോകനങ്ങളുടെ തിരക്കിലാണിപ്പോൾ. വരും ദിവസങ്ങളിൽ തന്നെ ജർമൻ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam