മലാഗ: ഡേവിസ് കപ്പ് കിരീടം ചൂടി ഇറ്റലി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 2-0ത്തിന് തോല്‍പ്പിച്ചാണ് ഇറ്റലിയുടെ കിരീട നേട്ടം.
ആദ്യ സിംഗിള്‍സില്‍ മത്തേവു അര്‍നാള്‍ഡി അലക്‌സി പോപ്പിറിനെ 7-5, 2-6,6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഇറ്റലിക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.
തുടര്‍ന്ന് നിര്‍ണായകമായ രണ്ടാം സിംഗിള്‍സില്‍ ലോക നാലാം നമ്ബര്‍ താരം യാന്നിക് സിന്നര്‍ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചതോടെ കിരീടം ഇറ്റലിക്കു സ്വന്തമാവുകയായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളില്‍ ഇറ്റലി വിജയിച്ചതോടെ അവശേഷിച്ചിരുന്ന ഡബിള്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.1976ല്‍ ആദ്യമായി ഡേവിസ് കപ്പ് കിരീടം ചൂടിയതിനു ശേഷം ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്