സഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. പകരം രവീന്ദ്ര ജഡേജയും സാം കറണും റോയൽസിലെത്തി സഞ്ജുവിന്റെ പടിയിറക്കം രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്ന് കളി കണ്ട് തന്നെ അറിയണം.
റോയൽസിന് ഇപ്പോഴുള്ളത് യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് എന്നിവരടങ്ങുന്ന മുൻനിര. മധ്യനിരയില്‍ ദ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡൊനോവൻ ഫെരെയ്‌ര. ഓള്‍ റൗണ്ടര്‍മാരായി സാം കറണും രവീന്ദ്ര ജഡേജയും. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ് എന്നിങ്ങനെ. നന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, ശുഭം ദുബെ, ഡ്രെ പ്രിട്ടോറിയസ്, ക്വേന മപാക്ക തുടങ്ങിയവരും സംഘത്തിലുണ്ട്. നിലനിര്‍ത്തിയ 16 പേര്‍. അവശേഷിക്കുന്നത് 16.05 കോടി രൂപയാണ്, ഒൻപത് താരങ്ങളെ ഇനിയും ആവശ്യമുണ്ട്, അതിലൊരാള്‍ വിദേശിയുമായിരിക്കണം.
മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ക്യാപ്റ്റനെ കണ്ടെത്തുക എന്നതാണ്. യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറലും മുന്നിലാണെങ്കിലും, കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ അഭാവത്തിൽ ടീമിനെ നയിച്ച പരാഗ് ആയിരിക്കും മുൻഗണന നൽകുന്നത്. അതോ രവീന്ദ്ര ജഡേജയുടെ അനുഭവപരിചയത്തിൽ മാനേജ്‌മെന്റ് വിശ്വസിക്കുമോ? ജഡേജയ്ക്ക് ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോർഡ് ഇല്ലെന്ന വസ്തുതയും മാനേജ്‌മെന്റ് പരിഗണിച്ചേക്കാം.
കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ ഏറ്റവും വലിയ ദൗർബല്യം ഫിനിഷിംഗിന്റെ അഭാവമായിരുന്നു. അവസാന ഓവറുകളിൽ അഞ്ച് മത്സരങ്ങളിൽ 10 റൺസിൽ താഴെ വ്യത്യാസത്തിൽ അവർ തോറ്റു. ഇവിടെയാണ് രവീന്ദ്ര ജഡേജയും ഫെരേരയും വരുന്നത്. നിരവധി സീസണുകളിൽ ചെന്നൈയ്ക്കായി ഫിനിഷിംഗ് നടത്തുന്നതിൽ ജഡേജ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, അവസാന ഓവറുകളിൽ പേസർമാരോടുള്ള അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് പോലും 150 ന് മുകളിലാണ്. 2023 ലെ ഐപിഎൽ ഫൈനൽ ഒരു ഉദാഹരണമാണ്.
വരും സീസണില്‍ രാജസ്ഥാൻ പ്രധാന ആയുധമായി ഫെരെയ്‌ര മാറിയാലും അത്ഭുതപ്പെടാനില്ല. ജഡേജയ്ക്കും ഫെരെയ്‌രക്കും ഹെറ്റ്മയറിനും പിന്തുണയ്ക്ക് സാം കറണുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
