ഐപിഎല്‍ റെക്കോര്‍ഡ് വേട്ട; പരസ്യ പ്രതിഫലം ഇരട്ടിയാക്കി കൗമാരവിസ്മയം വൈഭവ് സൂര്യവംശി

JUNE 2, 2026, 5:35 AM

ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണിലെ റെക്കോര്‍ഡ് വേട്ടയ്ക്ക് പിന്നാലെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ത്തി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റിലുടനീളം ബാറ്റിങ് വിസ്മയം തീര്‍ത്ത ഈ പതിനഞ്ചുകാരന്‍ തന്റെ പരസ്യ പ്രതിഫലം ഇരട്ടിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ കമ്പനികളെല്ലാം താരത്തെ സ്വന്തമാക്കാന്‍ പിന്നാലെ കൂടിയതോടെയാണ് പ്രതിഫലത്തില്‍ വന്‍ വര്‍ധനവ് വരുത്തിയത്.

മുമ്പ് ഒരു ബ്രാന്‍ഡിന് ഒരു കോടി രൂപ വീതം ഈടാക്കിയിരുന്ന വൈഭവ്, ഇനി മുതല്‍ 1.5 കോടി മുതല്‍ രണ്ട് കോടി രൂപ വരെയാണ് പരസ്യങ്ങള്‍ക്കായി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. റെഡ് ബുള്‍, കോംപ്ലാന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായി ഐപിഎല്ലിന് മുന്നേ തന്നെ താരം ഒരു കോടി രൂപയുടെ കരാറുകളില്‍ ഒപ്പിട്ടിരുന്നു. വൈഭവിന്റെ മാതാപിതാക്കളാണ് താരത്തിന്റെ ബിസിനസ് കരാറുകള്‍ കൈകാര്യം ചെയ്യുന്നത്.

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് ഇക്കുറി വൈഭവ് തകര്‍ത്തത്. 72 സിക്‌സറുകളാണ് താരം അടിച്ചുകൂട്ടിയത്. 2012-ല്‍ 59 സിക്‌സറുകള്‍ നേടിയ ഗെയ്‌ലും 2019-ല്‍ 52 സിക്‌സറുകള്‍ നേടിയ ആന്ദ്രെ റസ്സലുമായിരുന്നു ഇതിനുമുമ്പ് മുന്നിലുണ്ടായിരുന്നത്.

മാത്രമല്ല, നേരിട്ട പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 1000 ഐപിഎല്‍ റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. വെറും 440 പന്തുകളില്‍ നിന്നാണ് കൗമാരതാരം ഈ നേട്ടത്തിലെത്തിയത്. 545 പന്തുകളില്‍ നിന്ന് 1000 റണ്‍സ് തികച്ച ആന്ദ്രെ റസ്സലിന്റെ റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നത്. പവര്‍പ്ലേ ഓവറുകളില്‍ മാത്രം 521 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ്, ഒരു ടി20 ടൂര്‍ണമെന്റിന്റെ ആദ്യ 6 ഓവറുകളില്‍ 500-ലധികം റണ്‍സ് നേടുന്ന ആദ്യ താരം കൂടിയാണ്.

ഐപിഎല്ലിലെ ഈ അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യ 'എ' ടീമിലും വൈഭവ് ഇടംപിടിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam