ന്യൂ ചണ്ഡിഗഢ് : ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുമായി നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് എട്ടുവിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 281 റൺസടിച്ചു.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 44.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. 88 റൺസ് നേടിയ ഫോബീ ലിച്ച് ഫീൽഡും 77 റൺസ് നേടിയ ബേത്ത് മൂണിയും 54 റൺസ് നേടിയ അന്നബെൽ സതർലാൻഡുമാണ് ഓസീസിന് വിജയമൊരുക്കിയത്.
ഓപ്പണർമാരായ പ്രതിക റാവൽ (64), സ്മൃതി മന്ഥാന (58),ഫസ്റ്റ് ഡൗൺ ഹർലീൻ ഡിയോൾ (54) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയെ ഈ സ്‌കോറിലെത്തിച്ചത്. തന്റെ 150 -ാം ഏകദിനത്തിനിറങ്ങിയ ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ 11 റൺസടിച്ച് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്