ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന വനിതാ ടി20 ലോകകപ്പ് 2026 ഗ്രൂപ്പ് 1 മത്സരത്തിൽ പാകിസ്ഥാനെ 64 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ.
17 ടി20 മത്സരങ്ങളിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ 14-ാം വിജയമാണിത്. ഇന്ത്യക്കായി ദീപ്തി ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ അവസാന വിജയം 2022ലെ വനിതാ ഏഷ്യാ കപ്പിലായിരുന്നു.
ഓപ്പണർ മുനീബ അലിക്ക് മാത്രമാണ് (35 പന്തിൽ 41) പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ദാനയുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ്(44 പന്തിൽ 68) മികച്ച സ്‌കോർ പടുത്തുയർത്തിത്. 9 ഫോറുകളും 2 സിക്‌സുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. ഹർമൻപ്രീത് കൗർ 36 (35), റിച്ച ഘോഷ് 34 (17) എന്നിവരും മികച്ച പിന്തുണ നൽകി.
ഇന്നത്തെ ടോസ് സമയത്ത് പതിവുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗറും പാകിസ്താൻ ക്യാപ്ടൻ ഫാത്തിമ സനയും തയ്യാറായില്ല. ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള മേൽക്കൈ നിലനിർത്തുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഇന്ത്യയുടെ അടുത്ത വനിതാ ടി20 ലോകകപ്പ് മത്സരം ബുധനാഴ്ച ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നെതർലാൻഡ്‌സിനെതിരെയാണ്. 2026 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യവെസ്റ്റ് ഇന്ത്യ vs പാകിസ്ഥാൻവെസ്റ്റ് ഇന്ത്യ സംക്ഷിപ്ത സ്‌കോറുകൾ: ഇന്ത്യൻ വനിതകൾ 20 ഓവറിൽ 170/6 (സ്മൃതി മന്ദാന 68, ഫാത്തിമ സന 2/33, സാദിയ ഇഖ്ബാൽ 2/41) പാകിസ്ഥാൻ വനിതകളെ 17 ഓവറിൽ 106/10 (മുനീബ അലി 41, ദീപ്തി ശർമ്മ 5/10) എന്ന നിലയിൽ 64 റൺസിന് പരാജയപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
