AFC U23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ആതിഥേയരായ ഖത്തറിനോട് ഇന്ത്യയുടെ U23 ഫുട്‌ബോൾ ടീം 1-2 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഈ തോൽവി ഇന്ത്യയുടെ യോഗ്യതാ സാധ്യതകൾക്ക് തിരിച്ചടിയായി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ രണ്ടാം പകുതിയിൽ മുഹമ്മദ് സുഹൈലിന്റെ ഹെഡ്ഡറിലൂടെ സമനില നേടിയിരുന്നു. എന്നാൽ റഫറിയുടെ വിവാദപരമായ ഒരു തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ പ്രതിരോധ താരം പ്രാംവീർ, നൗറെൽദിൻ ഇബ്രാഹിമിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയെന്ന പേരിൽ റഫറി ഖത്തറിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇതോടൊപ്പം പ്രാംവീറിന് രണ്ടാം മഞ്ഞക്കാർഡും ലഭിച്ചു. ഇതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. ഈ അവസരം ഖത്തർ ഗോളാക്കി മാറ്റി. ഒരുപാട് അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നെങ്കിലും ഖത്തറിന് അനുകൂലമായ പല തീരുമാനങ്ങളും റഫറി എടുത്തത് കളിയിൽ ഇന്ത്യക്ക് പ്രതികൂലമായി ബാധിച്ചു.
സെപ്തംബർ 9ന് ബ്രൂണൈക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്