2027 എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ ടീമിനെ കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. ക്യാപ്ടൻ സുനിൽ ഛേത്രി ടീമിനെ നയിക്കുമ്പോൾ, മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, യുവതാരം മുഹമ്മദ് ഉവൈസും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. സഹലിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്.
ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒക്ടോബർ 9ന് ഗ്രൂപ്പ് സിയിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ സിങ്കപ്പൂരാണ്. നിലവിൽ ഗ്രൂപ്പ് സിയിൽ സിങ്കപ്പൂർ ഒന്നാം സ്ഥാനത്തും ഇന്ത്യ അവസാന സ്ഥാനത്തുമാണ്.
സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കപ്പിലേക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനാണ് യോഗ്യത ലഭിക്കുക. ഇന്ത്യക്ക് ഗ്രൂപ്പിൽ ശേഷിക്കുന്നത് ഇനി നാല് മത്സരങ്ങളാണ്.
ഇന്ത്യൻ സ്‌ക്വാഡ്
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, ഗുർപ്രീത് സിംഗ് സന്ധു.
ഡിഫൻഡർമാർ: അൻവർ അലി, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്‌സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം.
ഫോർവേഡുകൾ: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്