ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. ലോർഡ്‌സിൽ മൂന്നാം ഏകദിനത്തിൽ 27 റൺസിന് ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബെൻ ഡക്കറ്റിന്റെ (135 പന്തിൽ 141) ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജേക്കബ് ബേഥൽ (91), ജോ റൂട്ട് (48 പന്തിൽ പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ജോസ് ബട്‌ലറുടെ (13 പന്തിൽ പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോൾ ഇംഗ്ലണ്ട് കൂറ്റൻ സ്‌കോറിലേക്കെത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 360 റൺസെടുക്കാനാണ് സാധിച്ചത്. രോഹിത് ശർമ (110 പന്തിൽ 138) സെഞ്ചുറി നേടിയെങ്കിലും സഹതാരങ്ങൾക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ശുഭ്മാൻ ഗിൽ (84 പന്തിൽ 77), വിരാട് കോഹ്ലി (60 പന്തിൽ 74) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. ഇഷാൻ കിഷാൻ (14), ശ്രേയസ് അയ്യർ (0), കെ.എൽ. രാഹുൽ (12), അക്‌സർ പട്ടേൽ (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഗുർനൂർ ബ്രാർ (18), അർഷ്ദീപ് സിംഗ് (15) എന്നിവർ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സാം കറൻ നാല് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് ഡക്കറ്റ് - ബേഥൽ സഖ്യം ഇംഗ്ലണ്ടിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 192 റൺസ് ചേർത്തിരുന്നു. 31-ാം ഓവറിൽ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. ബേഥലിനെ പ്രസിദ്ധ്, രോഹിത് ശർമയുടെ കൈകളിലേക്കയച്ചു. 93 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. പിന്നീട് റൂട്ടിനൊപ്പം 101 റൺസ് കൂടി ചേർത്ത് ഡക്കറ്റ് മടങ്ങി. 135 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും 18 ഫോറും നേടി. ലോർഡ്‌സിലെ ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഡക്കറ്റ് സ്വന്തമാക്കി.
തുടർന്നെത്തിയ ഹാരി ബ്രൂക്ക് (14) പെട്ടെന്ന് മടങ്ങിയെങ്കിലും ബട്‌ലർ - റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 19 പന്തിൽ 63 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്‌സും നാല് ഫോറും നേടി. റൂട്ടിന്റെ ഇന്നിംഗ്‌സിൽ ഒമ്പത് ഫോറുകളറുണ്ടായിരുന്നു. പരിക്കുമൂലം പുറത്തായ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് പകരം പേസർ പ്രിൻസ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. പ്രിൻസ് യാദവിന് ഒരു വിക്കറ്റുണ്ട്.
ഇന്ത്യൻ പേസർ ഗുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസ് വഴങ്ങി. പ്രിൻസ് യാദവ് 79 റൺസ് വിട്ടുകൊടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ പുറത്തായപ്പോൾ പകരം അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
