ചൈനയെ 7-0 ത്തിന് തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന ഫൈനലിൽ അവർ നിലവിലെ ചാമ്പ്യൻ ദക്ഷിണ കൊറിയയെ നേരിടും. മലേഷ്യയെ 4-3 നു തോൽപ്പിച്ചാണ് കൊറിയ ഫൈനലിൽ കടന്നത്.
ചൈനയ്‌ക്കെതിരേ അഭിഷേക് ഇരട്ട ഗോളടിച്ചു. ശിലാനന്ദ് ലാക്ര, ദിൽപ്രീത് സിങ്, മൻദീപ് സിങ്, സുഖ്ജീത് സിങ്, രാജ്കുമാർ പാൽ എന്നിവരുടെ ഗോളുകളും ചൈനീസ് വലയിലെത്തി. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ സമനില നേടിയാലും ഇന്ത്യക്ക് ഫൈനൽ ഉറപ്പാക്കാമായിരുന്നു. ജയിച്ച് മൂന്ന് പോയിന്റ് നേടിയാൽ മാത്രമേ ചൈനയ്ക്ക് ഫൈനലിൽ കടക്കാനാകുമായിരുന്നുള്ളു.
ചൈനീസ് തായ്‌പേയെ 6-4 നു തോൽപ്പിച്ച് കസഖ്സ്ഥാൻ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
കസഖിന്റെ അഗിതായ് ദുയ്‌സെൻഗാസി അഞ്ച് ഗോളുകളടിച്ചു. ഇന്നലെ കളിയുടെ തുടക്കത്തിൽ ചൈനയുടെ മികച്ച മുന്നേറ്റങ്ങൾ പുറത്തെടുത്തു. മല്യേഷ, കൊറിയ ടീമുകൾക്കെതിരേ പതറിയ ഇന്ത്യയെയല്ല ഇന്നലെ കണ്ടത്. മലേഷ്യക്കെതിരേ 45-ാം സെക്കൻഡിൽ അവർ ഗോൾ വഴങ്ങിയിരുന്നു. കൊറിയ ഒന്നാംപാദത്തിലും ഗോളടിച്ചിരുന്നു.
നാലാം മിനിറ്റിൽ ജർമൻപ്രീത് നൽകിയ ലോ ക്രോസിനെ ശിലാനന്ദ് ലാക്ര ഗോളാക്കി. ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഹർമൻപ്രീത് ഗോളാക്കാൻ ശ്രമിച്ചെങ്കിലും ബ്ലോക്കാക്കി. പന്ത് കിട്ടിയ ദിൽപ്രീത് അവസരം പാഴാക്കിയില്ല. രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 18-ാം മിനിറ്റിൽ മൻദീപ് ലീഡ് മൂന്നാക്കി.
37-ാം മിനിറ്റിൽ രാജ്കുമാർ പാലും ഗോളടിച്ചു. രണ്ട് മിനിറ്റിനു ശേഷം സുഖ്ജീതിലൂടെ അഞ്ചാം ഗോളുമെത്തി.പിന്നാലെയാണ് അഭിഷേകിന്റെ ഗോളുകളെത്തിയത്. മലേഷ്യക്കെതിരേ 3-1 നു പിന്നിൽനിന്ന ശേഷമാണു ദക്ഷിണ കൊറിയ ജയിച്ചത്. ഹിയോൺഹോങ് കിം ഇരട്ട ഗോളുകളും ജുങ്ജുൻ ലീ, സിയോങ് ഓ എന്നിവർ ഒരു ഗോൾ വീതവുമടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്