ദുബായ്: ഏഷ്യാകപ്പ് വേദിയില്‍ പാകിസ്ഥാന്‍ മന്ത്രിയില്‍ നിന്ന് കിരീടമേറ്റു വാങ്ങാതെ ഇന്ത്യയുടെ ചുട്ട മറുപടി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യ കിരീടം ഏറ്റുവാങ്ങാതെ ബഹിഷ്‌കരിച്ചു.
കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ബഹിഷ്‌കരണം.
കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവരും ടീമിനെ അഭിനന്ദിച്ചു.
പാക്കിസ്ഥാനെതിരെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാതിരുന്ന സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ ഐസിസിയിൽ പരാതി നൽകിയത് നഖ്വിയാണ്. അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് സമ്മാനദാനച്ചടങ്ങ് നടന്നത്.
സമ്മാനദാന ചടങ്ങ് വൈകിയിട്ടും ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിൽ തന്നെ തുടർന്ന് ഇന്ത്യ കിരീടം ഉയർത്തി ജയം ആഘോഷിക്കുന്നത് കാണാൻ കാത്തിരുന്നിരുന്നു. സമ്മാനദാന ചടങ്ങിൽ സംസാരിക്കാൻ എത്തിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലിക്ക് നേരെ ഇന്ത്യൻ ആരാധകർ കൂവുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്