പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യ സെമിയിൽ

FEBRUARY 2, 2026, 2:45 AM

അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ 58 റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം 33.3 ഓവറിൽ മറികടന്നാൽ മാത്രമെ പാകിസ്ഥാന് നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു.
എന്നാൽ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ 58 റൺസ് തോൽവിയോടെ സെമിയിലെത്താതെ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിലെത്തി.

അടുത്ത ആഴ്ച തുടങ്ങുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൗമാരപ്പട പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇന്ത്യക്ക് സെമിയിലേക്ക് ടിക്കറ്റെടുത്തത്. അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനോടേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. സ്‌കോർ ഇന്ത്യ 49.5 ഓവറിൽ 252ന് ഓൾ ഔട്ട്, പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ട്.

33.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമെടുത്തിരുന്ന പാകിസ്ഥാന് സെമി ടിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യയെ തോൽപിച്ച് മടങ്ങാമെന്ന പ്രതീക്ഷയും ഇന്ത്യൻ യുവനിര അവസാനിപ്പിച്ചു. 168-4 എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് 26 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ പാകിസ്ഥാന്റെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര വിജയവും സെമി പ്രവേശനവും ആധികാരികമാക്കി.

vachakam
vachakam
vachakam

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ വെടിക്കെട്ട് ബാറ്ററായ സമീർ മിൻഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനിൽ പട്ടേലാണ് ഇന്ത്യക്ക് മത്സരത്തിൽ തുടക്കത്തിലെ മുൻതൂക്കം നൽകിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന് പാകിസ്ഥാനെ 17 ഓവറിൽ 88 റൺസിലെത്തിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുകിയതോടെ തകർത്തടിക്കാനാവാതെ കുഴങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam