ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

SEPTEMBER 25, 2023, 5:31 AM

ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. മഴ കാരണം ഇടക്ക് തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. 

ഇന്ത്യയുടെ 399 റൺസിന് മറുപടിയായി 33 ഓവറിൽ 317 റൺസെടുക്കേണ്ടിയിരുന്ന ആസ്ട്രേലിയയുടെ എല്ലാ വിക്കറ്റും 28.2 ഓവറിൽ 217 റൺസെടുക്കുന്നതിനിടെ തകരുകയായിരുന്നു. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റ് നേടി. 36 പന്തിൽ 54 റൺസെടുത്ത സീൻ അബ്ബോട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. ഡേവിഡ് വാർണർ 53 റൺസ് നേടി. മാത്യു ഷോർട്ട് (9), സ്റ്റീവൻ സ്മിത്ത് (0), മാർനസ് ലബൂഷെയ്ൻ (27), ജോഷ് ഇംഗ്ലിസ് (6), അലക്സ് ക്യാരി (14),  കാമറൂൺ ഗ്രീൻ (19), ആദം സാംബ (5), ജോഷ് ഹേസൽവുഡ് (23), സ്​പെൻസർ ജോൺസൻ (0*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

നേരത്തെ ഓപണർ ശുഭ്മാൻ ഗില്ലിന്റെയും വൺഡൗണായെത്തിയ ശ്രേയസ് അയ്യരുടെയും ഉജ്വല സെഞ്ച്വറികൾക്കും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും ഇഷാൻ കിഷന്റെയുമെല്ലാം വെടിക്കെട്ടുകൾക്കും സാക്ഷിയായ മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റൺസായിരുന്നു.   

vachakam
vachakam
vachakam

ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ പത്തോവറിൽ 103 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ്, സീൻ അബ്ബോട്ട്, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam