കാൻപൂരിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയൻ എ ടീമിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് പരമ്പര പിടിച്ചെടുത്ത് ഇന്ത്യ എ ടീം. ഓസ്‌ട്രേലിയയുടെ 317 റൺസ് പിന്തുടർന്ന് ഇന്ത്യ 46 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യം തകർന്നെങ്കിലും ക്യാപ്ടൻ ജാക്ക് എഡ്വാർഡ്‌സ് (75 പന്തിൽ 89), ലിയം സ്‌കോട്ട് (64 പന്തിൽ 73), കൂപ്പർ കോണോലി (49 പന്തിൽ 64) എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ ബലത്തിലാണ് 316 റൺസെടുത്തത്.
ഇന്ത്യയുടെ എട്ട് താരങ്ങളാണ് പന്തെറിഞ്ഞത്. അതിൽ അർഷ്ദീപ് സിങ്ങിനും ഹർഷിത് റാണയ്ക്കും മൂന്ന് വിക്കറ്റുകൾ വീതവും ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റും ഗുർജൻ പ്രീത് സിങ്, നിഷാന്ത് സിന്ധു എന്നിവർക്ക് ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ടി20 ശൈലിയിൽ ബാറ്റ് വീശിയ പ്രബ്‌സിമ്രാൻ (68 പന്തിൽ ഏഴ് സിക്‌സും, എട്ട് ഫോറും) 102 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം സിമ്രാന് കളിയിലെ താരമായി തിരഞ്ഞെടുത്തു.
കൂടാതെ ക്യാപ്ടൻ ശ്രേയസ് അയ്യർ (58 പന്തിൽ 62), റിയാൻ പരാഗ് (55 പന്തിൽ 62) എന്നിവരുടെ അർദ്ധസെഞ്ചുറിയും വാലറ്റത്ത് പുറത്താകാതെ നിന്ന വിപ്രജ് നിഗമും (32 പന്തിൽ 24), അർഷ്ദീപ് സിംങ്ങ് (4 പന്തിൽ 7) ഇന്ത്യയ്ക്കായി വിജയ റൺസ് നേടിയത്.
അഭിഷേക് ശർമ്മ (25 പന്തിൽ 22), ആയുഷ് ബദോനി (20 പന്തിൽ 21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ. ഓസ്‌ട്രേലിയയ്ക്കു വേണ്ടി തൻവീർ സങ്ക, ടോഡ് മർഫിയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ത്യൻ താരം റിയാൻ പരാഗാണ് പരമ്പരയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
