ബഹുമാനം ലഭിക്കുന്നില്ലെങ്കിൽ കോഹ്‌ലിയെ പോലെ വിരമിക്കുക; ബാബറിനും റിസ്വാനും നിർദേശം 

AUGUST 20, 2025, 5:09 AM

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ കൂടാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, മുൻ പാകിസ്ഥാൻ താരം തൻവീർ അഹമ്മദ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.

ക്രിക്കറ്റ് ബോർഡിൽ നിന്ന് നിങ്ങൾക്ക് ബഹുമാനം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ബാബറിനോടും റിസ്വാനോടും എന്റെ അഭ്യർത്ഥന, നിങ്ങൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക. വിരാട് കോഹ്‌ലിയുടെ മാതൃക നമ്മുടെ മുന്നിലുണ്ട്. ബാബർ, റിസ്വാൻ, ബഹുമാനം നിങ്ങളുടെ കൈകളിലാണ്,’ തൻവീർ പറഞ്ഞു.

vachakam
vachakam
vachakam

ടി20യിൽ ബാബർ അസം മെച്ചപ്പെടാനുണ്ടെന്നും അതിന് അദ്ദേഹത്തിന് അവസരങ്ങളുണ്ടെന്നുമാണ് ടീം പ്രഖ്യാപിച്ചുകൊണ്ട് പിസിബി ഡയറക്ടർ ജാവേദ് വ്യക്തമാക്കിയത്.

സ്പിന്നിനെ നേരിടുന്നതിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ചില മേഖലകളിൽ മെച്ചപ്പെടാൻ ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam